തിരുവനന്തപുരം കല്ലടിമുഖത്ത് പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു.ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു. ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. സംഭവസമയത്ത് വൃദ്ധസദനത്തിൽ 41 അന്തേവാസികൾ ഉണ്ടായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാരും രക്ഷാപ്രവർത്തകരും ചേർന്ന് ഇവരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിനാൽ ആര്ക്കും പരിക്കേറ്റില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

