പാലക്കാട് ചിറ്റൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം. അമ്മയ്ക്കും മൂന്ന് കുട്ടികൾക്കുമാണ് പരിക്കേറ്റത്.
മാരുതി 800 കാർ ആണ് പൊട്ടിത്തെറിച്ചത്.കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് . അമ്മയ്ക്കും ഒരു കുട്ടിക്കും
സാരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് കുട്ടികൾലൂടെ കൈകൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്

