വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നു; ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്ക് : മകൻ അരുൺ കുമാർ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് മകൻ അരുൺ കുമാർ അറിയിച്ചു. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം താനും വലിയ വിശ്വാസത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഡയാലിസിസും തുടരുന്നുണ്ട്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അണുബാധ തടയാൻ ആന്റിബയോട്ടിക് ചികിത്സയും നൽകിയുവരുന്നു. ചികിത്സയിൽ ആവശ്യമെങ്കിൽ ഉചിതമായ മാറ്റങ്ങൾ വരുത്താമെന്നും, നിലവിൽ നിലവിലുള്ള ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാമെന്നും മെഡിക്കൽ ബോർഡ് തീരുമാനം എടുത്തിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ജൂൺ 23നാണ് വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന്  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply