വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം, ഡയാലിസിസ് നിർത്തിവെച്ചു

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസിന്റെ ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിർദ്ദേശം മെഡിക്കൽ ബോർഡ് നൽകിയിരുന്നു.

എന്നാൽ ഇന്നലെ ഡയാലിസിസ് ചെയ്യാൻ ശ്രമിച്ചെങ്കിലും വി.എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല. ഇതേതുടർന്ന് ഡയാലിസിസ് നിർത്തിവെച്ചു.

രക്തസമ്മർദ്ദം ഉയർന്നും താഴ്ന്നും നിൽക്കുകയാണ്. ഇതിനൊപ്പം വൃക്കകളുടെ പ്രവർത്തനം സാധാരണഗതിയിൽ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സംഘം വി.എസിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.

Leave a Reply