ഇംഗ്ലണ്ടിൽ പള്ളി വിറ്റെന്ന എം.വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരിച്ച് കെ. സുധാകരൻ. വിവരക്കേട് പറഞ്ഞാൽ സഭാ അധ്യക്ഷന്മാർ പ്രതികരിക്കുമെന്ന് സുധാകരൻ പരിഹസിച്ചു. വിവരക്കേട് പറയുന്നതിന് ഒരു പരിധി വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയുടെ ഇന്ത്യയെ ചേർത്തു നിർത്തിയ ശക്തിയാണ് കോൺഗ്രസെന്ന് കെ. സുധാകരൻ പറഞ്ഞു. സ്വാതന്ത്രത്തിനു ശേഷം തകരുമെന്ന് ലോകം പ്രതീക്ഷിച്ച ഇന്ത്യയെ ഒരുമിച്ച് നിർത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ആ ഉത്തരവാദിത്വം കോൺഗ്രസ് കൈവിടില്ല. ഏക സിവിൽകോഡിനെതിരെ കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം വിഭാഗത്തോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ ചോദ്യം ചെയ്ത എ.കെ ബാലന്റെ പരാമർശം ശുദ്ധ വിവരക്കേടാണ്. ഇത് സാമാന്യ ബുദ്ധിയുള്ള ഒരാൾ പറയുന്ന കാര്യമല്ല. ഇത് ജനങ്ങൾക്ക് അറിയാകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

