വിലങ്ങാട് ഉരുള്‍പൊട്ടല്‍: കാണാതായ അധ്യാപകൻ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല്‍ മാത്യു (59)വിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദുരന്തനിവാരണസേനാംഗങ്ങളും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ മഞ്ഞച്ചീളിയില്‍നിന്ന് 500 മീറ്റര്‍ അകലെ പത്താം മൈല്‍ എന്ന സ്ഥലത്താണ്‌ മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസമായി മാത്യുവിനായി തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30-യോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുമ്പളച്ചോല ഗവ. എല്‍.പി. സ്‌കൂളിലെ റിട്ട. അധ്യാപകനാണ് കുളത്തിങ്കല്‍ മാത്യു എന്ന മത്തായി മാഷ്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയത്. ആദ്യ ഉരുള്‍പൊട്ടല്‍സമയത്ത് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയതായിരുന്നു മാത്യു. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായതോടെ മാത്യു സമീപത്തെ കടയില്‍ കയറി. വെള്ളം കുത്തിയൊഴുകിയതോടെ കടയിലേക്ക് കയറിട്ട് മാത്യുവിനെ പുറത്തേക്കെത്തിക്കാനുള്ള ശ്രമത്തിനിടെ മൂന്നാമതും ശക്തമായി ഉരുള്‍പൊട്ടി. ഇതോടെ പന്തലാടിക്കല്‍ സാബുവിന്റെ കടയടക്കം ഒഴുകിപ്പോയി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply