വികസനത്തിന് തുടർച്ച പ്രധാനം; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്നാണ് കോൺഗ്രസിൻ്റെ രഹസ്യ സർവേ ഫലം: കെ.എൻ ബാലഗോപാൽ


കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്.

ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്. പിണറായി സർക്കാരിൻറെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സർവ്വേയിലും തുടർഭരണം ഉണ്ടാകുമെന്ന് പറയുന്നുണ്ട്. ആശ വർകർമാരുടെ സമരവുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ നടപടി രാഷ്ട്രീയ ഗിമ്മിക്കാണ്.

ചാനൽ ദൃശ്യം കണ്ടാൽ ജനങ്ങൾക്ക് അത് ബോധ്യപ്പെടും. ഞാൻ ഇതിനായിട്ടാണ് ഡൽഹിയിൽ പോകുന്നതെന്ന് അദ്ദേഹം പറയുന്നു. കേന്ദ്രമന്ത്രി സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. ഭരണഘടന പരമായ കാര്യങ്ങളിൽ രാഷ്ട്രീയം കളിക്കരുത്. തങ്ങളാരും ഇത്തരം നിലപാടുകൾ സ്വീകരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply