തിരുവനന്തപുരം വഴയിലക്ക് സമീപം പുരവൂർകോണത്ത് റോഡിലെ കുഴിയിലേക്കു
വീണ് ബൈക്ക് യാത്രികൻ മരണപ്പെട്ടു. കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി (30) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ടെക്‌നോപാർക്കിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുന്ന സമയത്താണ് അപകടം സംഭവിച്ചത്. നാലുവരി പാതയുടെ നിർമാണം നടക്കുന്ന വഴയില – പഴകുറ്റി റോഡിൽ കലുങ്ക് നിർമിക്കാൻ എടുത്ത കുഴിയിൽ വീഴുകയായിരുന്നു.
പുലർച്ചെ ആയതുകൊണ്ടുതന്നെ അപകടം നടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ആകാശിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

