മലപ്പുറം വളാഞ്ചേരിയിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആതവനാട് അമ്പലപ്പറമ്പ് വെട്ടിക്കാട്ട് പാരിക്കുഴിയില്‍ 37 വയസുള്ള ഷനൂബിനെതിരെയാണ് നടപടി. ഷനൂബിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി.
ഇയാൾ കവര്‍ച്ച, മോഷണം, ലഹരിക്കടത്ത്, വാഹന മോഷണം, ഭവനഭേദനം, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

