എൽഡിഎഫ് സർക്കാർ സ്മാർട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടിയാണ്.
വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി. വലിയ സംരംഭങ്ങളോടുള്ള എൽ. ഡി. എഫ് സർക്കാരുകളുടെ നെഗറ്റീവ് നയമാണിത്. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സർക്കാർ വിശദീകരിക്കണം.
സ്മാർട്ട് സിറ്റി പദ്ധതിയില്‍ സർക്കാർ കാര്യക്ഷമത കാണിച്ചില്ല. അതിനെ കൊല്ലാകൊല ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എൽഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഏത് സ്മാർട്ട് സിറ്റി എന്ത് സ്മാർട്ട് സിറ്റി എന്നാണ് ചോദിച്ചത്. യുഡിഎഫ് വെറുതെയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

