തിരുവനന്തപുരം വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര റിപോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഉണ്ടായ അപകടത്തിൽ 15 പേർക്ക് കടലിൽ വീണ് പരിക്ക് പറ്റിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള ഹൈദരാബാദ് സ്വദേശിനിക്ക് ഗുരുതര പരിക്കുകൾ ഉണ്ടെന്നാണ് വിവരം. ഇന്നലെ പാലത്തിന്റെ കൈവരി തകർന്നാണ് സഞ്ചാരികൾ കടലിൽ വീണത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

