മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റ ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകൾ നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുന്നതിനാണ് പദ്ധതിയിടുന്നത്.
ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന എന്നും മന്ത്രി അറിയിച്ചു. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു.നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി അറിയിച്ചു. മന്ത്രി ഒ.ആർ കേളുവും . സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ച് തയ്യാറെടുപ്പുകൾ വിലയിരുത്തി.
വയനാട് പുനരധിവാസ പദ്ധതി:ദുരന്തബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

