വയനാട് താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും

വയനാട് താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും.താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസപ്പെടും.എയർപോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply