വയനാട്ട് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാന്‍(58) ആണു മരിച്ചത്. എളമ്പിലേരിയിലാണു സംഭവം. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹവുമായി ജനങ്ങൾ സ്ഥലത്ത് പ്രതിഷേധത്തിലാണ്. നാട്ടുകാർക്കു കൃത്യമായ സുരക്ഷ ഒരുക്കാൻ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണു ജനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

നിരന്തരം കാട്ടാനയുടെ ആക്രമണം നടക്കുന്ന മേഖലയാണിത്. കഴിഞ്ഞ വർഷം ഇവിടെ ഒരു റിസോർട്ടിൽ അധ്യാപിക കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവിടെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികാരികളെ സമീപിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply