വന്യജീവി പ്രശ്‌നത്തിൽ കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ല – എ.കെ. ശശീന്ദ്രൻ

കേരളത്തിലെ വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു മന്ത്രി . കേരളത്തിലെ പ്രതിപക്ഷം പറയുന്നത് കേന്ദ്രമന്ത്രി ഏറ്റുപറയുകയാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം ചട്ടങ്ങളിൽ ഇളവ് വരുത്തുകയാണ് വേണ്ടതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രസ്താവന ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണെന്നും, 1972 ലെ കേന്ദ്ര നിയമത്തിലെ ചട്ടങ്ങൾ പ്രകാരമേ സംസ്ഥാനത്തിന് പ്രവർത്തിക്കാൻ കഴിയു എന്നും മന്ത്രി പറഞ്ഞു.നീക്കത്തിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയത് പ്രതിഷേധാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply