വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു; പ്രതിക്ക് 4 വർഷം തടവും പിഴയും

എറണാകുളം ടൗൺ നോർത്ത് വനിതാ പോലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് 4 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15000/- രൂപ പിഴയും അടക്കണം. പിഴയടച്ചില്ല എങ്കിൽ 4 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം.

2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് ലൈംഗീക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവ ദിവസം തുടർച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത നോർത്ത് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു.

എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ ആയിരുന്ന അനസ് വി ബിയുടെ നേതൃത്വത്തിൽ പ്രതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിൽ സമർപ്പിച്ചത്. പോലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply