വടക്കോട്ട് മാത്രം നോക്കി ഇരുന്ന് കുരച്ചിട്ട് കാര്യമില്ല; എന്തോന്നാണ് സഖാവെ ഇതൊക്കെ?’: സര്‍ക്കാരിനെതിരെ വിമർശനവുമായി മേജര്‍ രവി

വെറ്ററിനറി സർവ്വകലാശാലയില്‍ എസ്‌എഫ്‌ഐ നേതാക്കളുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥിയായ സിദ്ധാർഥ് മരിച്ച സംഭവത്തില്‍ കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമർശനവുമായി സംവിധായകൻ മേജർ രവി.

മുഖ്യമന്ത്രിയെ ജനങ്ങള്‍ തെറി വിളിക്കുകയാണ്, ഇനിയെങ്കിലും സംഭവത്തില്‍ കർശന നടപടി സ്വീകരിക്കണമെന്ന് മേജർ രവി പറഞ്ഞു. സിപിഎമ്മിന്റെ എച്ചില്‍ നിന്ന് ഔദാര്യം പറ്റുന്നതിനാലാണ് സിദ്ധാർത്ഥിന്റെ മരണത്തില്‍ സാംസ്കാരിക നായകർ എന്ന് പറയുന്നവർ വായ തുറക്കാത്തതെന്നും മേജർ രവി വിമർശിച്ചു.

‘എന്തിനും ഏതിനും വടക്കുനോക്കി യന്ത്രങ്ങളായി നില്‍ക്കുന്ന സാംസ്‌കാരിക നായ, സോറി.. സാംസ്‌കാരിക നായകന്മാരും നായികമാരും ഇത് അറിഞ്ഞിട്ടുണ്ടാവില്ല. വടക്കോട്ട് മാത്രം നോക്കി ഇരുന്ന് കുരച്ചിട്ട് കാര്യമില്ല. യോഗിയെയും മോദിയേയും തെറി വിളിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകർ ഇപ്പോള്‍ പഴം തിന്നു കൊണ്ടിരിക്കുകയാണ്. അച്ഛൻ കഷ്ടപ്പെട്ട് പണിയെടുത്ത് സിദ്ധാർത്ഥ് എന്ന കുട്ടിയെ പഠിക്കാനായി കോളേജില്‍ പറഞ്ഞു വിടുന്നു. എന്നാല്‍ ആ പാവം കുട്ടിയെ കെട്ടിയിട്ട് തല്ലിച്ചതച്ച്‌ മൂന്ന് ദിവസം വെള്ളംപോലും കൊടുക്കാതെ ഇട്ടു. ഞാനീ പറയുന്നത് മുഖ്യമന്ത്രിയോടാണ്. എന്തോന്നാണ് സഖാവെ ഇതൊക്കെ. കുറച്ച്‌ മനുഷ്യത്വമെങ്കിലും കാണിക്കൂ’.

‘നിങ്ങളൊരു അച്ഛനാണെങ്കില്‍, സഹോദരനാണെങ്കില്‍, ഭർത്താവാണെങ്കില്‍ ഇനിയെങ്കിലും ഇതുപോലെ ചോര കണ്ടാല്‍ അറയ്‌ക്കാത്ത വർഗങ്ങളെ നിയന്ത്രിക്കണം. എന്തൊരു കഷ്ടമാണ്. ഇതിന്റെയൊക്കെ ശാപം എവിടെ ചെന്ന് അവസാനിക്കും. ഈ രാജ്യത്തെ സാധാരണ ഒരു പൗരനായാണ് ഞാൻ പറയുന്നത്. ഇതുപോലുള്ള ക്രിമിനലുകളെ ഇനിയെങ്കിലും മുഖ്യമന്ത്രി നിയന്ത്രിക്കണം. ഇവിടുത്തെ സാംസ്‌കാരിക നായകന്മാർ ആരും വായ തുറക്കുന്നില്ല. കാരണം അവരും ഈ പാർട്ടിയുടെ കൊടിക്കീഴില്‍ നിന്നും ഔദാര്യം പറ്റുന്ന എച്ചില്‍ പട്ടികളായി നില്‍ക്കുന്നവരാണ്. മുഖ്യമന്ത്രിയെ ജനങ്ങള്‍ തെറി വിളിക്കുകയാണ്. മുഖ്യമന്ത്രി ഇത് കേള്‍ക്കുന്നുണ്ടോ എന്ന് അറിയില്ല. ഒരു പൗരനായിട്ടാണ് ഇത് ചൂണ്ടിക്കാട്ടുന്നത്”.

“കേരളത്തില്‍ അരാജകത്വമാണ്. സിദ്ധാർത്ഥിന്റെ മരണം മുഖ്യമന്ത്രി സിബിഐ-യെ ഏല്‍പ്പിക്കണം. ഈ നാടിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. ആ കുട്ടിക്കും മാതാപിതാക്കള്‍ക്കും നീതി ലഭിക്കണം. ഇനി കേരളത്തില്‍ ഇങ്ങനെ ഉണ്ടാവരുത്. സങ്കടം തോന്നുകയാണ്. ഇതിനെ ന്യായീകരിക്കാൻ നില്‍ക്കുന്ന ഭ്രാന്തൻ പട്ടികള്‍ക്ക് കോളേജുകളില്‍ അഡ്മിഷൻ കൊടുക്കുന്നത് തന്നെ തെറ്റാണ്. ദയവ് ചെയ്ത് മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. ഇതില്‍ കൂടുതലൊന്നും പറയാൻ കഴിയുന്നില്ല. ആ കുട്ടിയുടെ കാര്യം ഓർക്കുമ്ബോള്‍ വല്ലാതെ ദുഃഖിതനാകുകയാണ്’- ഫേസ്ബുക്ക് ലൈവില്‍ മേജർ രവി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply