എറണാകുളം വടക്കേക്കരയിലെ അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഇന്ന് രാവിലെ പറമ്പിൽ ജോലിയ്ക്ക് വന്നവരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് മാസത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്.
സ്ഥലത്ത് ഫോറൻസിക്കും വടക്കേക്കര പൊലീസും പരിശോധന നടത്തുകയാണ്. വടക്കേക്കരയിൽ നിന്ന് ഒരു വർഷം മുൻപ് കാണാതായവരുടെ ലിസ്റ്റുകൾ തയ്യാറാക്കിയാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസുള്ളത്. ഫോറൻസിക്കിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

