യുഡിഎഫിനെ ജനങ്ങൾ കൈവിടില്ലെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിൽ സമാധാനം ഉണ്ടാകണം. സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുനടക്കാനാണ് ആഗ്രഹിക്കുന്നത്.
‘രാജ്യത്ത് ജനാധിപത്യ മതേതര ശക്തികളുടെ തിരിച്ചുവരവ് ഉണ്ടാകുന്ന ദിവസമാകട്ടെ ഇന്ന്. പ്രാർത്ഥിക്കുന്നു. ആശിക്കുന്നു, ആശംസിക്കുന്നു. വടകരയേയും, കേരളത്തേയും സംബന്ധിച്ചിടത്തോളം തികഞ്ഞ ശുഭപ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ്.വടകരയിലെ ജനങ്ങൾ ഞങ്ങളെ കൈവിട്ടിട്ടില്ലെന്ന് പൂർണമായ ഉറപ്പാണ്. കംഫർട്ടബിളായിട്ടുള്ള ഭൂരിപക്ഷത്തിൽ വടകര ഞങ്ങൾക്ക് നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ്. കേരളത്തിൽ 20 സീറ്റും യു ഡി എഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എക്‌സാറ്റ് പോളിന്റെ റിസൽട്ട് ഇപ്പോൾ വരുമല്ലോ. അതാണല്ലോ യഥാർത്ഥ ജനവിധി. അതിൽ കാര്യങ്ങളറിയാം. ഞാൻ എക്‌സിറ്റ് പോളല്ല, വടകരയിലെ ജനങ്ങളെ കണ്ട് വന്നതാണ്. അവരിലാണ് വിശ്വാസമെന്ന് ആദ്യമേ പറഞ്ഞതാണ്. അത് ആവർത്തിക്കുന്നു.എക്‌സാറ്റ് പോളിന്റെ റിസൽട്ട് അൽപ സമയം കൊണ്ട് വരുമെന്നതിനാൽ എക്‌സിറ്റ് പോളിനെ സംബന്ധിച്ച് ഇനി ഞാൻ പറയുന്നില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കും. പാലക്കാട്ടെ പ്രിയപ്പെട്ട ജനങ്ങളുടെയും, അവർ ഉണ്ടാക്കിത്തന്ന ഉയരത്തിൽ നിന്ന്, അവരുടെ തോളിലിരുന്നാണ് വടകരയിലെ കാഴ്ചകൾ ഞാൻ കണ്ടുതുടങ്ങിയത്. ആ ജനങ്ങളോടുള്ള സ്നേഹം ഒരിക്കലും മാറ്റാൻ പറ്റില്ല.’- ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം, വടകരയിൽ 18,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ ലീഡ് ചെയ്യുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

