വടകരയിൽ മത്സരിക്കേണ്ടിവരുമെന്ന സൂചന ലഭിച്ചതിനാല്‍ തയ്യാറെടുപ്പ് നടത്തിയതായി കെ മുരളീധരൻ എം പി. വടകരയിൽ മത്സരിക്കാൻ വേറെ ആരുമില്ലെന്നും മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിക്കാൻ സാധിക്കൂ എന്നും കെ മുരളീധരൻ പറഞ്ഞു.
തന്നോട് ഇപ്പോൾ മത്സരിക്കാൻ പറഞ്ഞുവെന്നും താൻ വടകരയുടെ കാര്യം മാത്രമേ നോക്കുന്നുള്ളൂവെന്നം അദ്ദേഹം വ്യക്തമാക്കി. ഇവിടെ മത്സരിക്കാൻ വേറെ ആരുമില്ല. സ്ഥാനാർത്ഥിയാവാനുള്ള ഉന്തും തള്ളും വടകരയിലില്ല. വടകരയ്ക്ക് വേറെ ആവശ്യക്കാരില്ല. അൽപ്പം മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിയ്ക്കാൻ കഴിയൂവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

