ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. താനൊരു തുടക്കക്കാരനാണ്. സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാനൊരു തുടക്കക്കാരനാണ്. പി.സി. വിഷ്ണുനാഥിനെ കണ്ടാണ് സംഘടനാപ്രവർത്തനം പഠിച്ചത്. പാലക്കാടിന്റെ വിജയമാണിത്. മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളും നൽകിയ വിജയമാണിത്’, രാഹുൽ പറഞ്ഞു.
പി. സരിന് കൈ കൊടുക്കുമോ എന്ന ചോദ്യത്തിന് അടിസ്ഥാനപരമായി താനൊരു പാർട്ടി പ്രവർത്തകനാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘എന്റെ വികാരങ്ങൾ സാധാരണക്കാരനായ ഒരു പാർട്ടി പ്രവർത്തകന്റേതാണ്. അതിനാല്‍, തിരഞ്ഞെടുപ്പ് കാലത്ത് നമ്മളെ വഞ്ചിച്ച് പോകുന്ന ഒരാളോട് എളുപ്പത്തില്‍ സമരസപ്പെടാന്‍ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിനിടയിൽ താൻ നേരിട്ട ആരോപണങ്ങളിലും രാഹുൽ മറുപടി പറഞ്ഞു.
“ഒരു തിരഞ്ഞെടുപ്പിന്റെ മധ്യത്ത് നില്‍ക്കെ നിങ്ങള്‍ എന്താണ് പറഞ്ഞത്. നിങ്ങള്‍ എന്നെ കള്ളപ്പണക്കാരനാക്കിയില്ലെ. ഒരു സ്ഥാനാര്‍ഥിയോട് അങ്ങിനെ ചെയ്യാന്‍ പാടുണ്ടോ. കുട്ടിക്കുരങ്ങാ എന്ന് വിളിച്ചില്ലേ. സ്ഥിരബുദ്ധിയില്ലാത്തവന്‍ എന്ന് വിളിച്ചില്ലേ. തിരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ളതല്ല. ഭൂരിപക്ഷം എന്റെ വ്യക്തിപ്രഭാവത്തിന് കിട്ടിയതല്ല. ഈ വോട്ടിനകത്ത് രാഷ്ട്രീയമാണുള്ളത്.
അതിനാൽ മേലിലെങ്കിലും തിരഞ്ഞെടുപ്പ് നടത്തുമ്പോ സിപിഎം വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണം. ബിജെപി പ്രവർത്തകർ എനിക്ക് വോട്ടുമറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞുവെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല”, രാഹുൽ വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

