ലാലേട്ടന് പിറന്നാൾ സമ്മാനവുമായി മന്ത്രി മുഹമ്മദ് റിയാസ്; കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പോകുന്നു

ഇന്ന് മലയാളിയുടെ സ്വന്തം ലാലേട്ടന്റെ പിറന്നാളാണെന്ന് അറിയമല്ലെ‍ാ അല്ല? അപ്പോൾ പിറന്നളായിട്ട് ലാലേട്ടന് ഒരു സമ്മാനം കൊടുക്കാതിരിക്കുന്നത് ശെരിയണോ? എന്നാൽ ലാലേട്ടന് ഒരു ഉ​ഗ്രൻ സമ്മാനം ഒരിക്കിയിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്. എന്താണാ സമ്മാനം എന്നല്ലെ? കിരീടം സിനിമയിലെ പ്രശസ്തമായ ആ പാലം ഇല്ല, സേതുമാധവനും കേശുവും കണ്ടുമുട്ടുന്ന പാലം, സിനിമയ്ക്ക് പിന്നാലെ കിരീടം പാലം എന്നറിയപ്പെടുന്ന ഈ പാലം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്.

സിനി ടൂറിസം പ്രൊജക്ട്–കിരീടം പാലം അറ്റ് വെള്ളായണി എന്നാണ് പദ്ധതിയുടെ പേര്. ഇതിനായി 1.22 കോടി രൂപയാണ് മുടക്കുന്നത്. ടൂറിസം–പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിലൂടെയാണ് ലാലേട്ടന്റെ പിറന്നാൾ സമ്മാനത്തേക്കുറിച്ച് അറിയിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply