ലതേഷ് വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; 1.40 ലക്ഷം രൂപ പിഴയും

കണ്ണൂർ തലശ്ശേരി ലതേഷ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവും 1,40,000 രൂപ പിഴയും വിധിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. സിപിഐഎം പ്രവർത്തകനായ ലതേഷിനെ വധിച്ച കേസിലാണ് ആർ.എസ്.എസ്-ബിജെപി പ്രവർത്തകരായ ഏഴ് പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.
നാല് വകുപ്പുകളിലായി ആകെ 35 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നു മുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു.2008 ഡിസംബർ 31നാണ് കേസിന് ആസ്പദമായ സംഭവം.ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply