റിയാസ് മൗലവി വധക്കേസ് ; പുനരന്വേഷണം വേണമെന്ന് മുസ്ലിം ലീഗ്

കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കുടുംബത്തിന് നിയമസഹായം നൽകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു.

അതേസമയം കേസിൽ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സർക്കാർ എല്ലാനിയമ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം മികച്ച രീതിയിലാണ് നടന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സംഭവം നടന്ന് മണിക്കൂറുകൾക്കുളിളിൽ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾ വർഷങ്ങളോളം ജാമ്യം ലഭിക്കാതെ ജയിലിലായിരുന്നു.85ആം ദിവസം കുറ്റപത്രം നൽകി. മതസ്പർദ്ധ വളർത്താനുളള കുറ്റകൃത്യമാണ് നടന്നത്. 97 സാക്ഷികൾ,375 രേഖകൾ 87 സാഹചര്യതെളിവുകൾ എന്നിവയെല്ലാം എല്ലാം കോടതിയിൽ ഹാജരാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെയാണ് കേസിൽ കോടതി വിട്ടയച്ചത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply