‘റബ്ബറിന് 250 ആക്കിയാൽ എൽഡിഎഫിനും വോട്ട്; വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണം’: മാർ ജോസഫ് പാംപ്ലാനി

റബറിന് 250 രൂപയാക്കി നവകേരള സദസ്സിൽ പ്രഖ്യാപനം നടത്തണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബ്ബറിന് 250 രൂപയാക്കിയാൽ എൽഡിഎഫിനും വോട്ട് നൽകുമെന്ന് പാംപ്ലാനി പറഞ്ഞു. കർഷകന് നൽകിയ വാഗ്ദാനം പാലിച്ചാൽ നവ കേരള സദസും യാത്രയും ഐതിഹാസികമെന്ന് പറയാം. ഇല്ലെങ്കിൽ നവകേരള സദസ്സ് കൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഒരു ചങ്കോ, രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, വാഗ്ദാനം മുഖ്യമന്ത്രി പാലിക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

കണ്ണൂരിൽ കർഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 300 രൂപ റബറിന് നൽകിയാൽ കേന്ദ്രത്തിന് ഒപ്പം നിൽക്കുമെന്നും ബിജെപിക്ക് കേരളത്തിൽ നിന്നും ഒരു എംഎൽഎയെ കിട്ടുമെന്നുമുളള ബിഷപ്പിന്റെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു.

വയനാട്ടിൽ കർഷകനെ കടുവ കടിച്ചുകൊന്ന സംഭവത്തിൽ ഡിഎഫ് ഒയെ കൊലക്കുറ്റം ചുമത്തി തുറുങ്കിലടക്കണമെന്നും ജോസഫ് പാംപ്ലാനിആവശ്യപ്പെട്ടു. കർഷകന്റെ മരണത്തിനു ഉത്തരവാദി വനംവകുപ്പാണ്. കടുവയെ വനം വകുപ്പ് നാട്ടിൽ കൊണ്ടുവിടുന്നുവെന്ന സംശയം ബലപ്പെടുന്നുവെന്നും ആർച്ച് ബിഷപ്പ് കണ്ണൂർ ഇരിട്ടിയിൽ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply