രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗികാരോപണം; യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് എത്തി പരാതി നൽകി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ലൈംഗികാരോപണവുമായി യുവതി. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി പരാതി കൈമാറിയത്. ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുള്ള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply