പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗികാരോപണ കേസിൽ ഐപിഎസ് പി ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല.
പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. ലൈംഗികാതിക്രമ വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവന് തന്നെയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. പ്രത്യേക അന്വേഷണ സംഘത്തിലെ ബാക്കി അംഗങ്ങളും തുടരും.
അതേസമയം രാഹുൽ എപ്പോഴും ഒളിവിൽ തുടരുകയാണ്.രാഹുൽ ഇന്നലെ കേരളാ- കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു. രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.കർണാടകയിൽ എസ്‌ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

