രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ

രാഹുൽ ജി വലിയ നേതാവൊക്കെയാണ്, പക്ഷേ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം എത്തുന്നില്ലെന്ന് പരിഹസിച്ച് വയനാട് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യ ക്ഷനുമായ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി.

വയനാട്ടിൽ കാട്ടന ആക്രമണത്തിൽ യുവതിയുടെ മരണം ദാരുണമായ സംഭവമാണ്. കാട്ടാന ആക്രമണങ്ങളെ ശാസ്ത്രീയമായി തടയുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാന സർക്കാറിനില്ല. സർക്കാരിന്‍റെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാകുന്നത് ഗുരുതരമായ വീഴ്ചയാണ്. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്താണെന്ന് എം പി തിരിഞ്ഞു നോക്കുന്നില്ല.

വന്യ മൃഗ ശല്യം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നൽകുന്ന പണം പോലും സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യുന്നു. വയനാട്ടിൽ തുടർച്ചയായി വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ സംസ്ഥാനം ഒന്നും ചെയ്യുന്നില്ല. വനം വകുപ്പ് കുത്തഴിഞ്ഞ നിലയിലാണ് പ്രവർത്തിക്കുന്നത്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ ഡൽഹിയിൽ കോൺഗ്രസ് സംയുക്ത റാലി നടത്തി. എക്സാ ലോജിക്കിനെതിരായ കേസിൽ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ അന്വേഷണം വരുമ്പോൾ സംയുക്ത റാലി നടത്താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറാകുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. അഴിമതി കേസിൽ ആണ് കേജ്രിവാൾ അറസ്റ്റിലായത്.

കേരളത്തിലും അന്വേഷിക്കുന്നത് അഴിമതി കേസാണ്. കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന രാഹുലിന്‍റെ ആരോപണം സതീശൻ കേരളത്തിൽ ഏറ്റെടുക്കുമോയെന്നും കേരളത്തിൽ നടക്കുന്ന ഇ ഡി അന്വേഷണങ്ങൾ മറ്റു സംസ്ഥാനങ്ങളിലേത് പോലെ രാഷ്ട്രീയ വേട്ടയാണെന്ന് രാഹുൽ ഗാന്ധി പറയുമോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

മണിപ്പൂരിലെ ഈസ്റ്റർ ദിനത്തിലെ അവധി ഒഴിവാക്കിയെന്ന വാർത്ത കോൺഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും വ്യാജ പ്രചാരണമാണ്. കരയിൽ പിടിച്ചിട്ട മീനിന പോലെയാണ് കോൺഗ്രസിന്‍റെ ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. മണിപ്പൂരിനെ കുറിച്ച് എന്തെല്ലാം കാര്യങ്ങൾ മുമ്പ് പറഞ്ഞിരുന്നു. അതൊന്നും ശരിയല്ലെന്ന് തെളിഞ്ഞല്ലോ, ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply