പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭാ പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ട് തിങ്കളാഴ്ച പരിഗണിക്കും.
ഒന്നിലേറെ ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.കെ. മുരളി എംഎൽഎയാണ് രാഹുലിനെതിരേ പരാതി നൽകിയത്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും എംഎൽഎ സ്ഥാനം രാജി വച്ചിട്ടില്ല.
രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

