ഒളിവിൽ തുടരുന്ന രാഹുലിനെ അന്വേഷണ സംഘം ലൊക്കേറ്റ് ചെയ്തുവെന്ന് വിവരം. ഇന്നലെ രാത്രിയിൽ രാഹുൽ ബെംഗളൂരിലുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ രഹസ്യകേന്ദ്രത്തിൽ ഒളിവിലായിരുന്ന രാഹുൽ പൊലീസ് സംഘമെത്തുമ്പോഴേക്കും കടന്നു കളഞ്ഞു. രാഹുലിനൊപ്പം സഹായികളും ഉണ്ടായിരുന്നുവെന്നാണ് വിവരം.രാഹുൽ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചോരുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഇതേ തുടർന്ന് രഹസ്യ സ്വഭാവത്തിൽ വേണം തിരച്ചിലെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കർശന നിർദേശം നൽകി
അതെ സമയം ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു. മുൻകൂർ ജാമ്യം പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

