ചാലക്കുടി ദേശീയ പാത പോട്ട ആശ്രമം സിഗ്നലില്‍ ബൈക്കില്‍ മിനി ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വി ആര്‍ പുരം ഞാറക്കല്‍ വീട്ടില്‍ അശോകന്റെ മകന്‍ അനീഷ് (40) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 7.15ഓടെയായിരുന്നു സംഭവം. പാലക്കാട് ഭാഗത്തേക്ക് സോപ്പ് നിര്‍മ്മാണത്തിനുള്ള അമോണിയ കെമിക്കല്‍ കയറ്റിവന്ന ലോറിയാണ് ബൈക്കിലിടിച്ചത്.
ആശ്രമം റോഡില്‍ നിന്നും ബൈക്കില്‍ ദേശീയപാതയിലേക്ക് അനീഷ് കയറുമ്ബോഴായിരുന്നു അപകടം.ലോറിക്കടിയില്‍പെട്ട ബൈക്കിനെ 20മീറ്ററോളം വലിച്ചുകൊണ്ടുപോയി. അനീഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.