രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് നിയന്ത്രണം . നേവൽ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷൻ, ബിടിഎച്ച്, പാർക്ക് അവന്യു റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക.
കോട്ടയം പാലാ സെൻറ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം വൈകീട്ട് നാല് മണിക്ക് രാഷ്ട്രപതി ഹെലികോപ്റ്റർ മാർഗം പാലയിൽ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ കോട്ടയം പൊലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. കുമരകത്താണ് ഇന്ന് തങ്ങുക. നാളെ രാവിലെ കുമകരകത്ത് നിന്ന് റോഡ് മാർഗം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിലാണ് ജില്ല. നാളെ കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പരിപാടികൾ
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

