രാവിലെയും രാത്രിയും ഏര്‍പ്പെടുത്തിയ ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോയിൽ രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്.

യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവ് നല്‍കിയിരുന്നത്. ഇളവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് വരുമാന വര്‍ധന ലക്ഷ്യമിട്ട് നിരക്ക് ഇളവ് പിന്‍വലിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply