രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ തിങ്കളാഴ്ച (ഡിസംബർ 29) വൈകിട്ട് 7 മണിക്ക് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ലോക്ഭവനിൽ ആണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഡിസംബർ 30ന് രാവിലെ 10 മണിക്ക് വർക്കല ശിവഗിരിയിൽ നടക്കുന്ന 93-ാമത് ശിവഗിരി സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.അതിനുശേഷം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്ക് 12.05ന് മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉപരാഷ്ട്രപതി മടങ്ങും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

