മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; പരാക്രമത്തിന് കാരണം ലഹരി

തലസ്ഥാനത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പന്നിയോട് സ്വദേശി കിരൺ കുമാറാണ് ലഹരി കിട്ടാതെ വന്നതോടെ പന്നിയോട് ആർസി പള്ളിക്ക് സമീപമുള്ള മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.ടവറിന് മുകളിൽ കയറിയ യുവാവ് ലഹരി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ സംഭവം ഉടൻ പൊലീസിനേയും അഗ്നി രക്ഷാസേനയേയും അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്ത് എത്തി.

പൊലീസും അഗ്നിരക്ഷാ സേനയും ഒരു മണിക്കൂറോളം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം യുവാവിന്റെ സുഹൃത്തുക്കൾ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം ഉപയോഗിച്ച ലഹരി മരുന്ന് ഇനിയും ബാക്കിയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കിരൺ താഴെ ഇറങ്ങുകയായിരുന്നു. എന്നാൽ താഴെയിറങ്ങിയ യുവാവ് പൊലീസിനെയും അഗ്നി രക്ഷാസേനയേയും വെട്ടിച്ച് കടന്ന് കളഞ്ഞു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply