മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം അവതരിപ്പിക്കുകയാണ് കെഎസ്ആര്‍ടിസി. ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരുന്ന പത്ത് പുതിയ പ്രീമിയം ബസുകള്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ഇനത്തില്‍ രംഗത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്.

കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ക്ക് ഉറക്കം വരികയോ കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താലും അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ സംവിധാനങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുള്ളത്.

യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്കായി സീറ്റ് ബെല്‍റ്റുകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, റീഡിങ് ലാംപ്, മാഗസിന്‍ പൗച്ച്, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നീ സൗകര്യങ്ങളും ബസിലുണ്ട്. ഒരു ബസില്‍ 40 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള റൂട്ടുകളില്‍ ദീര്‍ഘദൂര സര്‍വ്വീസുകളാണ് ബസുകള്‍ നടത്തുക. മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തതില്‍ അഞ്ച് ബസുകള്‍ സര്‍വീസ് തുടങ്ങി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply