മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ: കേരളത്തിൽ ഇന്ന് 11 വിമാനങ്ങൾ റദ്ദാക്കി

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണമായി പരിഹരിക്കാനാകാത്തതിനെത്തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്‌ഡേറ്റിലെ പിഴവ് കാരണം മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങൾ വെള്ളിയാഴ്ച മുതൽ സാങ്കേതിക പ്രശ്‌നത്തിലാണ്. ക്രൗഡ്‌സ്‌ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻനിര കമ്പനികളും വിമാനത്താവളങ്ങളുമെല്ലാം ഇതോടെ പ്രതിസന്ധിയിലായി. ചെക്ക് ഇൻ ചെയ്യാനും ബാഗേജ് ക്ലിയറൻസ് നടത്താനും പോലും പറ്റാത്ത അവസ്ഥ പലയിടത്തുമുണ്ടായി. ചില വിമാനത്താവളങ്ങളിൽ ഡിസ്‌പ്ലേ ബോർഡുകൾ പണിമുടക്കിയതോടെ വമ്പൻ വൈറ്റ് ബോർഡുകളിൽ വിമാന സർവീസ് വിവരങ്ങൾ എഴുതിവയ്‌ക്കേണ്ടി വന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply