മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതയോടെ പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദേശം

മെയ് മാസത്തിൽ സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ലകളിൽ കനത്ത നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.കോട്ടയം (82), തിരുവനന്തപുരം (73), എറണാകുളം (49) എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.കൂടാതെ ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഗർഭിണികൾ തുടങ്ങിയവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ആശുപത്രികളിലും പൊതു ഇടങ്ങളിലും ജാഗ്രത പാലിക്കണം.മഴക്കാലമായതിനാൽ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കി ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങള്ഡ ഏകോപിപ്പിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്റർ ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. വയറിളക്ക രോഗങ്ങൾക്കെതിരേയും ജാഗ്രത പുലർത്തണം എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗം ഇന്ന് ചേർന്നിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply