മൂന്നു മണിക്കൂലേറെ രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചു;

മലയാറ്റൂരിൽ കിണറ്റിൽ വീണ  കുട്ടിയാനയെ രക്ഷിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു ശേഷമാണ് ആനക്കുട്ടിയെ കരയിലേക്കു കയറ്റിയത്. കുട്ടിയാന ആനക്കൂട്ടത്തിനടുത്തേക്കു പോയെന്നു വനപാലകർ അറിയിച്ചു.

രാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. കിണറിനു ചുറ്റും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടം നിന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം നടത്താൻ ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ അറിയിച്ചപ്പോഴാണു വിവരമറിഞ്ഞത്.

ആനക്കൂട്ടം കിണറിനടുത്തുനിന്നു മാറിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. സാധാരണ ആന ഇറങ്ങുന്ന പ്രദേശമാണെങ്കിലും ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നു പ്രദേശവാസികൾ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply