മുൻ ഫുട്ബോൾ താരം ടി.എ ജാഫർ അന്തരിച്ചു

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു. 79 വയസായിരുന്നു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992 ലും 93 ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് അന്നത്തെ കേരളത്തിലെ പ്രമുഖ ടീമുകളായിരുന്ന എഫ്.എ.സി.ടിക്കും പ്രീമിയർ ടയേഴ്സിനും വേണ്ടി ബൂട്ടണിഞ്ഞു. 1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായി കളിച്ചു. 1974ൽ കേരള ടീം ക്യാപ്റ്റനായി.1973ലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടുന്നത്. 1984 വരെ പ്രീമിയറിന് വേണ്ടി കളിച്ചു.

44-ാം വയസ്സിൽ സ്‌പോർട്‌സ് കൗൺസിലിൽ ചേർന്നതോടെ പൂർണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു. 1988ൽ കേരള സ്പോർട്സ് കൗൺസിൽ പരിശീലകനായി സഫിയയാണ് ഭാര്യ 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply