ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. മുതിർന്ന അഭിഭാഷകൻ എസ്. രാജീവ് മുഖേനയാണ് രാഹുൽ ഹരജി സമർപ്പിച്ചത്. ഹരജി നാളെ പരിഗണിക്കും.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞ 9 ദിവസങ്ങളായി രാഹുൽ ഒളിവിൽ കഴിയുകയാണ്.രാഹുൽ ഇന്നലെ കേരളാ- കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു. രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.കർണാടകയിൽ എസ്‌ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

