മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ശക്തമായ കാറ്റിലും തിരയിലും പെട്ട് മുതലപ്പൊഴിയിൽ വച്ച് ബോട്ട് മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ബിജു എന്ന സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം ടെട്രാപോടുകൾക്ക് ഇടയിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ബിജുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

അതേസമയം മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും പലതവണ പരിശോധന നടത്തിയ പ്രദേശത്താണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത് . ഇത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. അതേസമയം കാണാതായ മറ്റ് രണ്ട് പേർക്കുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ശക്തമായ രീതിയിൽ തിരമാല അടിച്ച് വീശുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply