മുഖ്യമന്ത്രിയെ കാണാതെ പോകില്ല’; ക്ലിഫ് ഹൗസിന് മുന്നിൽ ആശാവർക്കർമാരുടെ പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ നിറവേറ്റാതെയും പിരിഞ്ഞുപോകില്ല എന്ന നിലപാടിൽ ഉറച്ച് ആശാ വർക്കേഴ്‌സ് ക്ലിഫ് ഹൗസിന് മുന്നിൽ സമരം തുടരുന്നു.ഓണാറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവർത്തകർ മാർച്ച് നടത്തിയത്. പിഎംജി ജംഗ്ഷനിൽ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.

പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. മൂനിലധികം തവണ ജലാപീരഗി പ്രയോഗിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് പോലും പരിഗണിക്കാൻ സർക്കാർ ഇതുവരെ തയ്യാറായില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു.എസിപിയുമായി പ്രവർത്തകർ ചർച്ച നടത്തി, നിലപാട് അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply