മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനെ ബോംബെറിഞ്ഞ് തീർത്തുകളയണം എന്നായിരുന്നു സിസ്റ്റർ ടീന ജോസിന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നുള്ള കമന്റ്. അഭിഭാഷകനായ സുഭാഷ് തീക്കാടിന്‍റെ പരാതിയിൽ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് കേസ്.
കലാപശ്രമം, ഭീഷണി എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

