മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിക്കെതിരേ ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തിൽ നിന്ന് വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെ.എസ്.ഐ.ഡി.സിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലക്ക് നിങ്ങൾ തന്നെ അന്വേഷണത്തിന് ആവശ്യപ്പെടണമായിരുന്നുവെന്നും അന്വേഷണത്തിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒന്നും ഒളിച്ചുവയ്ക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് വീണ്ടും ഏപ്രിൽ അഞ്ചിന് പരിഗണിക്കും.
മാസപ്പടി വിവാദത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരായ എസ്.എഫ്.ഐ.ഒ. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കെ.എസ്.ഐ.ഡി.സിക്കെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. അതേസമയം അനധികൃതമായ പണമിടപാട് നടക്കുന്നുണ്ടെന്നതിന്റെ വിവരത്തിൽ സി.എം.ആർ.എല്ലിനോട് വിശദീകരണം തേടിയതായി കെ.എസ്.ഐ.ഡി.സി. ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ വിശദീകരണം തേടിയത് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തതിന് ശേഷമല്ലേയെന്ന് കോടതി ചോദിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

