മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കും; സുരേഷ് ഗോപി മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ  വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും  തെറ്റ് അംഗീകരിച്ച്  സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. 

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവർത്തകയ്‌ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സോഷ്യൽമീഡിയയിൽ സുരേഷ് ഗോപിയുടെ പ്രവൃത്തിക്കെതിരെ മാധ്യമപ്രവർത്തകരിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണുണ്ടായത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply