മഴയിൽ കുതിർന്ന് വീടിൻറെ ഒരു ഭാഗം ഇടിഞ്ഞുവീണു; പോത്തൻകോട് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട്, വീടിൻറെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയിൽ കുതിർന്ന ചുമരാണ് ഇടിഞ്ഞുവീണത്. പുതിയ വീട് പണിതതാണ് ഇവർ. ഇതിനിടെ പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിർത്തിവച്ചു. ഈ ഭാഗങ്ങൾ മഴ ശക്തിപ്പെട്ടതോടെ കുതിർന്നുപോകാൻ തുടങ്ങി. അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം നടന്നത്.

ഉടനെ തന്നെ ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply