മലപ്പുറത്ത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി

മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) എന്ന ആളെയാണ് കാണാതായത്. തൂവൽ തീരം അഴിമുഖത്തിന് സമീപം രാവിലെയാണ് സംഭവം ഉണ്ടായത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് നാട്ടുകാരും മത്സ്യത്തൊഴിലാളികളും.

വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിക്കുന്നതായാണ് വിവരം. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞിരിക്കുന്നത്. അഗ്നിരക്ഷാ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply