മലപ്പുറത്തു സിറ്റിങ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് 11,000 കടന്നു. സിപിഎമ്മിന്റെ യുവമുഖമായ വസീഫിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് ഉയർത്താൻ സാധിച്ചിട്ടില്ല. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ ഒരുലക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം.
പൊന്നാന്നി എംപിയായിരുന്ന മുഹമ്മദ് ബഷീർ ഇത്തവണ മണ്ഡലം മാറിവന്നാണ് മലപ്പുറത്ത് മത്സരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറത്ത് നിന്നും വിജയിച്ചത്. അദ്ദേഹം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് ആയിരുന്നു വിജയിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

