നീതി മെഡിക്കൽ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാൻ കൺസ്യൂമർഫെഡ്. മരുന്നുകൾക്ക് 16 ശതമാനം മുതൽ 70 ശതമാനം വരെ ഡിസ്‌കൗണ്ടിൽ രോഗികൾക്ക് നൽകാനാണ് തീരുമാനം.
നീതി മെഡിക്കൽ സ്‌കീമിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് വിലയിൽ ഉണ്ടാവുന്ന ഇളവ് കൺസ്യൂമർഫെഡ് പ്രഖ്യാപിച്ചത്. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയിൽ നിർവഹിക്കും.
രജത ജൂബിലിയോടനുബന്ധിച്ച് ഉദ്ദേശിക്കുന്നത് ഇനിയും ഗുണഭോക്താക്കൾക്ക് വില കുറച്ചു കൊടുക്കണമെന്നാണ്. 16 ശതമാനം മുതൽ 70 ശതമാനം വരെ വില കുറച്ചു കൊടുക്കാൻ കഴിയുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

